അത്രമേൽ ചേർത്തു പിടിച്ച പ്രിയപാട്ടുകൾ

അത്രമേൽ ചേർത്തു പിടിച്ച പ്രിയപാട്ടുകൾ പലപ്പോളും അഴിഞ്ഞുവീണ മനസ്സിനെ കൈയ്യിലൊതുക്കാൻ ആദ്യം ചെന്ന് പിടുത്തം മുറുക്കുന്നത് പാട്ടിലോ പുസ്തകത്തിലോ ആണ് . പാടാനറിയില്ലെങ്കിലും, സംഗീതത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് യാതൊരു ധാരണയില്ലെങ്കിലും... അടുക്കളക്കൂട്ടായും , വായനകൂട്ടായും എപ്പോളും പാട്ട് കൂടെ ഉണ്ട്. അത്രമേൽ അസ്വസ്ഥമാകുമ്പോൾ ആദ്യം ചെന്ന് ഇഷ്ടപ്പെട്ട പാട്ട് തപ്പി ഹെഡ് ഫോണെടുത്തു വയ്ക്കും.... ഇരച്ചു പെയ്യുന്ന മഴയ്‌ക്കൊപ്പം , ഇരുട്ട് മുറുകുന്ന രാത്രിക്കൊപ്പം അത്രമേൽ പ്രിയകരമായ പാട്ടിനോളം ഒപ്പമെത്തില്ല മറ്റൊന്നും .' ഗ്രാമഫോൺ ' സിനിമയിലെ എന്തെ ഇന്നും വന്നീലാ... എന്ന ഗാനരംഗത്തിൽ ഇരുട്ടിലെഴുതിയ വിഷാദ രാഗം പോലെ ആട്ടക്കസേരയിൽ ഇരുന്നാടുന്ന രേവതി എന്നും മോഹിപ്പിച്ച സ്വപ്നമാണ് . ശബ്ദങ്ങളേതുമൊഴിഞ്ഞ... നിലാവും... മഴയും ചേർന്ന് കവിതയെഴുതുന്ന രാത്രി...