പെയ്ത്ത്
- Get link
- X
- Other Apps
പെയ്ത്ത്
....................
യാത്ര പറയാതെ പോയൊരു
മഴയാണ് ഞാൻ.
മടങ്ങിവരവിൽ,
പെയ്ത്തുവെള്ളം കൊണ്ട്
മുറ്റം നിറയ്ക്കുന്ന
തോർച്ച മറന്ന മഴ.
വരണ്ടുപോയ ഉറവകളെ
കവിഞ്ഞൊഴുക്കുന്ന
നാളെയുടെ ഉയർപ്പുമഴ .
ഇന്നലെ,
പാതിരാവോളം
പേനയടയ്ക്കാതിരുന്നിട്ടും
പാതിവഴിയിലായ
കവിതയുമായി
വീശിയടിച്ചുപോയ,
മണൽകാറ്റിന്റെ
ഉപ്പുവരൾച്ചയ്ക്കപ്പുറം
ഇന്നിന്റെ
മടുപ്പുരാത്രികളെ
നനച്ചുണർത്തുന്ന
തോർച്ചയില്ലാ മഴ.
- Get link
- X
- Other Apps
Comments
Post a Comment