Posts

Showing posts from May, 2020

അത്രമേൽ ചേർത്തു പിടിച്ച പ്രിയപാട്ടുകൾ

Image
    അത്രമേൽ ചേർത്തു  പിടിച്ച  പ്രിയപാട്ടുകൾ      പലപ്പോളും  അഴിഞ്ഞുവീണ മനസ്സിനെ  കൈയ്യിലൊതുക്കാൻ  ആദ്യം  ചെന്ന്  പിടുത്തം  മുറുക്കുന്നത്  പാട്ടിലോ  പുസ്തകത്തിലോ  ആണ് . പാടാനറിയില്ലെങ്കിലും, സംഗീതത്തിന്റെ സാങ്കേതിക  വശങ്ങളെ  കുറിച്ച്  യാതൊരു  ധാരണയില്ലെങ്കിലും... അടുക്കളക്കൂട്ടായും , വായനകൂട്ടായും എപ്പോളും പാട്ട്  കൂടെ  ഉണ്ട്. അത്രമേൽ  അസ്വസ്ഥമാകുമ്പോൾ ആദ്യം  ചെന്ന് ഇഷ്ടപ്പെട്ട പാട്ട്  തപ്പി ഹെഡ് ഫോണെടുത്തു വയ്ക്കും.... ഇരച്ചു  പെയ്യുന്ന മഴയ്‌ക്കൊപ്പം , ഇരുട്ട് മുറുകുന്ന രാത്രിക്കൊപ്പം  അത്രമേൽ  പ്രിയകരമായ  പാട്ടിനോളം  ഒപ്പമെത്തില്ല  മറ്റൊന്നും .' ഗ്രാമഫോൺ ' സിനിമയിലെ എന്തെ  ഇന്നും  വന്നീലാ... എന്ന  ഗാനരംഗത്തിൽ  ഇരുട്ടിലെഴുതിയ വിഷാദ രാഗം  പോലെ ആട്ടക്കസേരയിൽ  ഇരുന്നാടുന്ന രേവതി എന്നും  മോഹിപ്പിച്ച സ്വപ്നമാണ് . ശബ്ദങ്ങളേതുമൊഴിഞ്ഞ... നിലാവും... മഴയും ചേർന്ന്   കവിതയെഴുതുന്ന രാത്രിയിലെ  പാട്ട്നേരങ്ങളോളം സുഖം  മറ്റൊന്നിനുമില്ല...... തീർച്ച....   സിനിമാ ഗാനങ്ങൾ   മാത്രമല്ല.... പിടിച്ചുലയ്ക്കുന്ന  കവിതകളോടും പ്രണയമാണ് . ഹൃദ്യമായ  ഈണത്തിൽ  ചൊല്ലികേട്ട  കവിതകളിൽ   ഏറ്റവ