Posts

Showing posts from May, 2021

ഉയിർപ്പ്

 നിങ്ങളെന്നിൽ മുളപ്പിച്ചത്  ................................ ഒരിലയനക്കം അതിന്റെ അടയാത്ത തുറവിയിലേക്ക്  എന്നെ തള്ളിയിടുമെന്നു  അറിഞ്ഞത് കൊണ്ടാകാം  നീയടക്കം  മനുഷ്യരൊക്കെ  മരവിച്ച കാടായി മാറുന്നത്.  ചാരം..  അതിന്റെ  അവസാന പുകയനക്കത്തെ   കാറ്റ്കൊണ്ട്  എന്നെ   ഉരുളുന്ന തീപ്പന്തമാക്കുമെന്ന   പേടിയാകാം  നിങ്ങളെ  വെണ്ണീറ് തണുപ്പിക്കുന്ന മഴയാക്കിയത്.  ഉറച്ച മൂളക്കങ്ങൾ  നിന്റെ ഉറക്കം കെടുത്തിയതാകാം  പറക്കം നഷ്ടപെട്ട മഴപ്പാറ്റ ചിറകുകളെന്നു നിങ്ങളെന്നോട്   ഉരുവിട്ട് മത്സരിക്കുന്നത്..  വെട്ടിയൊതുക്കുന്തോറും  മുളപ്പ് നുള്ളിയെടുത്ത്  കരിച്ച നാമ്പാക്കുന്തോറും അവശേഷിക്കുന്ന  ഒരു കിളിർപ്പ്  അതിന്റെ  ഒടുവിലത്തെ  ആകാശത്തെ തേടിക്കൊണ്ടേയിരിക്കും.

പെയ്ത്ത്

പെയ്ത്ത്  .................... യാത്ര പറയാതെ പോയൊരു  മഴയാണ് ഞാൻ.  മടങ്ങിവരവിൽ,  പെയ്ത്തുവെള്ളം കൊണ്ട് മുറ്റം നിറയ്ക്കുന്ന തോർച്ച മറന്ന മഴ. വരണ്ടുപോയ ഉറവകളെ കവിഞ്ഞൊഴുക്കുന്ന നാളെയുടെ ഉയർപ്പുമഴ . ഇന്നലെ,  പാതിരാവോളം  പേനയടയ്ക്കാതിരുന്നിട്ടും  പാതിവഴിയിലായ  കവിതയുമായി വീശിയടിച്ചുപോയ,  മണൽകാറ്റിന്റെ  ഉപ്പുവരൾച്ചയ്ക്കപ്പുറം  ഇന്നിന്റെ  മടുപ്പുരാത്രികളെ നനച്ചുണർത്തുന്ന  തോർച്ചയില്ലാ മഴ. 

തോട്ടിലെപ്പോഴും പരലുകളായിരുന്നു.

  തോട്ടിലെപ്പോഴും പരലുകളായിരുന്നു.  ..............   ...................   .................  കുളത്തിൽ നിന്നും നീട്ടി വലിച്ച ജലരേഖ ഉറ്റവരെ തേടി പലവഴിക്ക് പിരിഞ്ഞത് പോലെ, ചെറുചാലുകളുള്ള തോട് പരലുകളേയും കൊണ്ട് ഇന്നലേയും  സ്വപ്നത്തിലെത്തിയിരുന്നു.  പണ്ട്  തെങ്ങ്പാലം പേടിപ്പിച്ചകറ്റിയപ്പോൾ,   കുത്തിയൊഴുക്കില്ലാതെ തെളിഞ്ഞ വെള്ളമണലിനിടയിൽ അപ്പുറം കടക്കലുകളിൽ കാലുരച്ചുകളിക്കാൻ പൂഴിയിൽപൂണ്ട സ്നേഹകല്ല് തോട് സൂക്ഷിച്ചുവച്ചു.  പിന്നെ  തോട്ട് വക്കിലെ കുമ്പളച്ചോട് നനപ്പിനിടയിൽ പലതവണ മൺകുടം പൊട്ടിച്ച കുട്ടി കളിയിൽ നിന്ന് പുറത്താക്കപ്പെട്ട് പറങ്കിമാവിൻ്റെ ചോട്ടിൽ  പിണങ്ങിയിരുന്നപ്പോളും  തോട്ടിൽ നിറയെ   സ്നേഹപ്പരലുകളായിരുന്നു. ഊത്തല് നിറയുമ്പോൾ രാത്രി  ചൂട്ടനക്കങ്ങളിൽ ഉടക്കുവലകളിൽ, വട്ടവലകളിൽ വെട്ടിപ്പിടുത്തങ്ങളിൽ തോട് , അതിൻ്റെ പരലുകളേയും കൊണ്ട് ഒളിച്ചിരിക്കാൻ കൊതിച്ചിട്ടുണ്ടാകണം. വലയുടെ രണ്ടറ്റവും  കോലിൽ കുത്തിനിർത്തി  ഒഴുക്ക് വെള്ളത്തിൽ  കുടപ്പുളിയും, തേങ്ങയും  പിടിച്ചെടുത്തപ്പോളും  കുടത്തിൽ ഞവണിക്കാ പെറുക്കി കൊഴുപ്പ ചീരയും കൈക്കലാക്കി  വരുമ്പോൾ  പത്തല് വേലിയിലെ പാമ്പ്പടം കണ്ട്  ഓടി തോട്ടിലൊളിച്ചപ്