Posts

Showing posts from December, 2019

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

Image
നോർത്ത്  പറവൂർ (ചരിത്രം) വലിയൊരു ചരിത്രം ഉറങ്ങുന്ന നാട്ടിൽ ആണ് ജനിച്ചത് .നാടിന്റെ ചരിത്രം അറിയുന്തോറും ഏറി വരുന്നു ,വിസ്മയിപ്പിക്കുന്നു .5 വർഷം മുൻപ് തുടങ്ങിയ ചെറിയ ആഗ്രഹം .തേടിപിടിച്ചതും കുറിച്ചുവെച്ചതും പ്രളയം കൊണ്ട് പോയി . ചെറിയ ഒരു ശ്രമമാണ് . പറഞ്ഞു വരുന്നത് നമ്മുടെ വടക്കൻ പറവൂരിന്റെ ചരിത്രത്തെ കുറിച്ചാണ് . പറവൂർ എന്ന പേരിനു  പിന്നിൽ തദ്ദേശീയമായി "പറൂര് " എന്ന് അറിയപ്പെടുന്നു .നെയ്തൽ തിണയിലെ പ്രധാന ശക്തിയായ പറവരുടെ ഊർ  (പറയ്‌  ഊർ) ഐ കാരം നഷ്ടപെട്ട്  പറയൂര് ആയെന്നും ,പിന്നീട് 'പറവൂർ'എന്നറിയപ്പെട്ടു  എന്നും  "ചിലപ്പതികാരത്തിൽ "ഇളങ്കോ അടികൾ രേഖപ്പെടുത്തിയിരിക്കുന്നു . എന്നാൽ പ്രശസ്ത വിദ്യാകേന്ദ്രം  ആയിരുന്ന "കാന്തള്ളൂർ  ശാല " കോട്ടയിൽ കോവിലകം ആയിരുന്നു എന്നും ,അവിടുത്തെ പണ്ഡിതന്മാർ (പറയന്മാരുടെ)ഊർ  ആണ് പറവൂർ എന്നും "ചരിത്രത്തിന്റെ അടിവേരുകൾ "എന്ന ഗ്രന്ഥത്തിൽ കേസരി ഏ ബാലകൃഷ്ണപിള്ള പറയുന്നു . ചരിത്രം  വാൽമീകി രാമായണത്തിൽ "മുരചി പട്ടണം " എന്നും തമിഴ് കൃതികളിൽ "മുചിരി"എന്നും ഭാസ്കര രവിവർമന്റെ ജൂത

വേവകങ്ങൾ

വേവകങ്ങൾ  അങ്ങനെയൊരു നൂറു കലമ്പലുകൾ പാത്രം മോറലുകൾ അഴുക്കിൽ കൊളുത്തിയ വിരലുകൾ തിളച്ച കഞ്ഞിവെള്ളങ്ങൾ നിവരാത്ത കോളറുകൾ വിടരാത്ത വേവുകൾ ഉപ്പൊഴിയാത്ത കറിയകങ്ങൾ ചൂടൻ വറചട്ടികൾ നനഞ്ഞ ചട്ടുകമൊട്ടാത്ത പിളരാനാവാത്ത ഞാനിടങ്ങൾ .
വളഞ്ഞു നിവർന്ന അക്ഷരങ്ങൾ   അവസ്ഥകളെ അവസരങ്ങൾ ആക്കുന്ന മാന്ത്രിക പണിയിലാണ്. എവിടെയോ വെച്ച് എന്തൊക്കയോ നഷ്ടപ്പെട്ട് പോയതുപോലെ.. വല്ലാത്ത അവസ്ഥയാടോ , അക്ഷരങ്ങൾ ഇല്ലാത്ത ,ലൈബ്രറിയിലെ പഴയ മണമില്ലാത്ത ,സാഹിത്യ മാസികകളുടെ പുതുമണ മില്ലാത്ത,ചിന്തകൾ,ചർച്ചകൾ,സെമിനാറുകൾ,പച്ച മനുഷ്യർ ,തുറന്ന ഇടങ്ങൾ  ഇല്ലാത്ത വീർപ്പുമുട്ടലിന്റെ ഞെരുക്കങ്ങൾ . "എന്ത് ഫിലോസഫി എന്ത് ടെക്നോളജി നമുക്ക് കുറുന്തോട്ടിയെ കുറിച്ചും ചെമ്പരത്തിയെ കുറിച്ചും സംസാരിക്കാം " എന്ന് പറഞ്ഞ സുഹൃത്തിന്റെ വാട്സാപ്പ്  സ്റ്റാറ്റസ് ഇരുത്തി ചിന്തിപ്പിച്ചത് കുറച്ചൊന്നുമല്ല .ഒരു പക്ഷെ വാക്കുകളില്ലാതെ ഞാൻ തപ്പിത്തടഞ്ഞതു അവൾ പൂർത്തിയാക്കിയത് പോലെ..          അതെ... പറഞ്ഞു വരുന്നത് പുസ്തകങ്ങളുടെ മറിക്കൽ മണമില്ലാത്ത ,മുറിഞ്ഞു വീഴുന്ന കവിതകളില്ലാത്ത മടുപ്പിനെ കുറിച്ചാണ് . മടുപ്പ് പിന്നീടു ഭാരമേറിയ ചിന്തകളായി കടന്നു വന്നു മുക്കി കൊല്ലുന്നു .വിഷാദമായി തിരിഞ്ഞു നിന്നു പടം പൊഴിക്കുന്നു . ഇടയ്ക്ക് എപ്പോഴോ വല്ലാതെ വീണു പോയതാണ് .കരയ്ക്കു പിടിച്ചിട്ട ജലസർപ്പത്തെ പോലെ മണ്ണിൽ ഉരുണ്ടു പിടഞ്ഞു പോയതാണ് .പിന്നെ രണ്ടു വട്ടം നീട്ടി നന്നായൊന്

വിലക്ക്

കനലായിരിക്കാം ഞാൻ ... കത്തുന്ന അടുപ്പിൽ ഊതി ഊതി ഞാൻ കത്തിക്കുന്ന കനൽ കട്ട ആയിരിക്കാം ഞാൻ .. വെയിൽ പാളിയെ കാണാതെ ഓടി എത്തുന്ന ചുടു കനലായിരിക്കാം. എന്റെ നെഞ്ചിനെയും പൊളിക്കുന്നത് ... ഞാനിങ്ങനെ നേർത്തു നേർത്തു ചുരുങ്ങിയാൽ എന്റെ കൊള്ളിയും മണ്ണെണ്ണ മിനുപ്പും കൊതുമ്പു കൊത്തുകളും ഞാൻ തന്നെ ആയിരിക്കും

ഗാർഹിക പ്രമേയങ്ങളും പുതുകാല ബ്ലോഗ് പെണ് കവിതകളും

കുടുംബ ജീവിതം ,ഗാർഹിക ഉത്തരവാദിത്തങ്ങൾ ,പാചകം ,അടുക്കള തുടങ്ങിയവയിൽ നിന്നും അകന്ന ഒരു എഴുത്തു  ഒരു സ്ത്രീയ്ക്കു ഇന്ന് അസാധ്യമാണ് .പുരുഷനോടൊപ്പം തൊഴിലിടങ്ങളിൽ ഒരേ അദ്ധ്വാന ഭാരം നിർവഹിക്കുമ്പോളും ,അവയ്ക്ക് മുന്നേ,,വീട്ടുപണികൾ തീർത്തു വെച്ച് ,കടമകൾ നിർവഹിച്ചു ,കുടുംബ പ്രശ്നങ്ങളിൽ ആവലാതി പൂണ്ടു കൊണ്ടാണ് ഒരു സ്ത്രീയുടെ ഒരു ദിവസം ആരംഭിക്കുന്നത് . ഒരേ വീട്ടില് ആണും പെണ്ണും ജീവിക്കുന്നത് വ്യത്യസ്തമായ അനുഭവ ലോകത്തിലാണ് .പാചകം ചെയ്യുക ,തുണി അലക്കുക ,കുട്ടികളുടെ പരിപാലനം തുടങ്ങിയ ഉത്തരവാദിത്തങ്ങൾ പലപ്പോഴും സ്ത്രീയുടെ ചുമലിലാണ് . താൻ ജീവിക്കുന്ന തിരക്കിട്ട ഇടങ്ങൾക്കിടയിലെ ചെറിയ നിമിഷങ്ങളിൽ ആണ് മിക്കവാറും  എഴുത്തിനായി അവൾ സമയം കണ്ടെത്തുന്നത് . "അമ്മു ദീപ "യുടെ "ഇറങ്ങിപോകുന്നവൾ "എന്ന കവിതയിൽ ,എച്ചിൽ പാത്രങ്ങൾക്കിടയിൽ നിന്ന് കുറ്റി ചൂല് ന്റെയും,വാട്ടം വെടിഞ്ഞ അടുക്കള ഉപകരണങ്ങളുടെയും ഇടയിൽ നിന്ന് താൻ ഒരിക്കൽ അപ്രത്യക്ഷയാകും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പെണ്ണിനെ കാണാം ."സ്മിത മീനാക്ഷിയുടെ "മുറിവുകൾ എന്ന കവിതയിൽ പാചകത്തിന് ഇടയിൽ പറ്റുഒരേ മുറിവ് പിന്നെയും പിന്നെയും ആഴത്

ഒരു പുഴയ്ക്കും മീതെ

ഒരു പുഴയ്ക്കും മീതെ ..................................... അവൾ ഒരു തുരുത്താണ് ഒറ്റ തുരുത്ത് പച്ച പോളകൾ ഒഴുകി അടിയാത്ത മൺ തുരുത്ത്. ഒരു പുഴയ്ക്കും മീതെ നടക്കാത്ത പെണ്ണാണ് .. തുരുമ്പാണി കടത്തിലൂടെ കുറുകെ കടന്നവരൊക്കെയും അവൾക്കൊപ്പം പുഴയടുക്കിൽ നിന്ന് , മണ്ണ് കോരി നിറച്ചു , ഇല നിവർത്തിൽ ചുരണ്ടിയ ചരൽ പീരകളാൽ എക്കൽ പാനിയുണ്ടാക്കി കുറുക്കി , ഇടയ്ക്ക് തൂവി അവൾക്കൊപ്പം കുമ്പിൾ പൊതികളിൽ ഈർക്കിൽ തുന്നലുകൾ കോർക്കുകയാണ് .

ഇന്ന് അവൾ

ഇന്ന് അവൾ  ................. ഇന്ന് അവൾ  വേനൽ  പഴുപ്പുകളെ  കോരി ദൂരെ എറിയുകയാണ് . തണുപ്പിന്റെ അരിച്ചിറങ്ങലിൽ  വിറങ്ങലിക്കാതെ  എന്തൊക്കയോ നെയ്യുകയാണ്‌ . മുങ്ങി നിവരലുകളിൽ , പായൽ പറ്റുകളെ വകഞ്ഞു മാറ്റുകയാണ്  വേനൽ  പഴുപ്പുകളെ  കോരി ദൂരെ എറിയുകയാണ് . തണുപ്പിന്റെ അരിച്ചിറങ്ങലിൽ  വിറങ്ങലിക്കാതെ  എന്തൊക്കയോ നെയ്യുകയാണ്‌ . മുങ്ങി നിവരലുകളിൽ , പായൽ പറ്റുകളെ വകഞ്ഞു മാറ്റുകയാണ് . കുളത്തിൽ ചാടി മരിച്ച അവൾ  പിടഞ്ഞെണീക്കുകയാണ്  . അത്രമേൽ അസ്വസ്ഥമായതൊക്കെയും  പിടിച്ചു കൂട്ടിൽ അടക്കുകയാണ് . പുതുമുളകൾ ഉയിർപ്പിന്റെ  തളിരിലകളായി മാറുകയാണ് . പച്ചില കുടയിൽ നിന്ന്  ഊർന്നിറങ്ങിയ പെൺകുട്ടി  ആവേശത്തോടെ  ചാറ്റൽ ചിത്രങ്ങൾ കോരി എടുക്കുകയാണ് ...

ഞാൻ

വാക്കുകൾക്കപ്പുറം കാറ്റ് പടരാതെ ഓരോ മടക്കിലും വര വീഴാതെ ഓരോ ചുവടും പതിപ്പിക്കാതെ ചുരുളുകളാക്കി മടക്കിസൂക്ഷിക്കാൻ നിവർത്തി വിരിച്ച കവിതയാണ് ഞാൻ

മണം

ഓരോ മണങ്ങളും  ഓരോ  ....ഓർമപെടുത്തലുകളാണ് ... ആദ്യമഴയിൽ ഉണർന്നെണീക്കുന്ന  ചൂടൻ മണ്ണ് മണം . അലക്കി,, വെയിലിൽ ഉണങ്ങി വന്ന പുതപ്പ് മണം . ഒരു ഞെരടലിൽ വിരൽ   ചേർന്ന് നിന്ന തുളസി മണം . പുത്തനെന്ന    തോന്നലിൽ മുഖത്തോടു ചേർത്ത മറിക്കലുകളുടെ പുസ്തക മണം . ഓർമയിൽ മങ്ങാതെ നിൽക്കുന്ന  ചോന്ന  ചെത്തി പൂക്കുല മണം ... ചൂടാതെ ,,,വെറുതെ വിട്ട പടർപ്പ് മുല്ല മണം . താഴെ വീഴാതെ,,  കൊതിപ്പിച്ചു നിന്ന മഞ്ഞയോർമയിൽ കുതിർന്ന ആഞ്ഞിലി മണം... കാറ്റ് ഇളകലുകളിൽ ചറമൊലിച്ചു വീണ മുട്ടികുടിയൻ മാങ്ങാ മണം . ഓണമായെന്ന തോന്നലിനു മാത്രം വിരിഞ്ഞിരുന്ന ജീരക പൂമണം ... പഴുക്കാൻ വിടാതിരുന്ന പേരയോടൊപ്പം വിളിക്കാതെ താഴെ വീണ തളിരില മണം .. വെട്ടം കെടുത്തി തിരി വെളിച്ചത്തിൽ ഒന്ന് വിരിയാൻ ഞാനും ഉറക്കമുളച് കൂട്ടിരുന്ന നിശാഗന്ധിയുടെ മട്ടു മണം . വഴി യാത്രകളിൽ കാരണമില്ലാതെ പറിച്ച പേരറിയാത്ത പുൽ മണങ്ങളും ..

....

പ്രണയമാണ് .........   കാൽ നീട്ടിയിരിക്കുന്ന രാത്രിയോർമ്മകളോട്... ഇരുട്ടിലുടഞ്ഞു വീണ നക്ഷത്രങ്ങളോട് ... എന്തോ പറയാൻ മറന്ന മരവിച്ച ആകാശത്തോട്... ചില്ലിൽ അരിച്ചിറങ്ങുന്ന തണുത്ത ചിത്രങ്ങളോട് ...

അവൾ

പിടി തരാതെ നീങ്ങുന്ന ചിത്രങ്ങളിൽ ഒളിച്ചിരിക്കാനായിരുന്നു ഇഷ്ടം .ഇടയ്ക്കെങ്കിലും വഴി മറന്നോളെ പോലെ ഒന്ന് എത്തി നോക്കിയിട്ട് പോണം ന്നു വിചാരിച്ചിട്ടും മനസ്സിങ്ങനെ കനമുറഞ്ഞിരിക്കുകയായിരുന്നു .       ഉറക്കെയുറക്കെ ഒന്ന് ചിരിക്കാനോ ,,,അതിലുമുയരെ  പറന്നു കേറാനോ ,,,,ചിരിച്ചു ചിരിച്ചിങ്ങനെ മതിമറക്കാനോ ,,,സ്വന്തമായൊരു ഇടം പോലും തൂക്കിയിടാനോ ശ്രമിച്ചില്ല ..           മൗനം വെന്തിറങ്ങുന്ന വാക്ക് കൂടാരങ്ങൾ പതഞ്ഞൊഴുകുമ്പോൾ വെളിച്ചം പടർന്നിറങ്ങുന്ന കാടുകളെ നോക്കി ,,,,ഇന്ന് ,,,അവൾ ഉച്ചത്തിൽ ആഴത്തിൽ ചിരിക്കുകയാണ് ...

എഴുതുന്നോള്‌

പെട്ടൊന്നൊരുസം ന്റെ ഉള്ളിലെ എഴുത്തുന്നോള്ക്ക് ഒരു പൂതി ,, ഒന്ന് ഇറങ്ങി നടക്കണമത്രെ  .. ഒരു ഇറങ്ങിപ്പോക്കിൽ , നനഞ്ഞു നനഞ്ഞു കുതിരണമത്രേ . കുതിർന്നു കുതിർന്നു , അലിയണമത്രെ . അലിഞ്ഞു തീരുമ്പോൾ ങ്ട് വാടീ  ..ന്നു ഞാൻ തന്നെ , ന്നെ വിളിക്കുമ്പോൾ , തിരിച്ചു കേറാനാവാത്ത ശാഠ്യക്കാരി പെണ്ണിനെ കണ്ടു ഓളെ നോക്കി ചിരിച്ചു തൂകണമത്രെ..

പോയ കാലം

ഇലഞ്ഞി ചോട്ടിലിരുന്നു ചക്ര പൂവുകൾ  പെറുക്കി മടിയിലൊളിപ്പിക്കണം . പച്ചോല നീട്ടലുകളിൽ നിന്നു ഈർക്കിലുരിഞ്ഞു കോർത്ത്‌ കോർത്ത്‌ മടുക്കണം . ചെമ്പക ചോട്ടിൽ ചെന്ന് ഒരു മുഴുപ്പ് ചെമ്പകത്തിനായി കൊതിച്ചു ,ഇതള് മാത്രം പെറുക്കി മണക്കണം . തേഞ്ഞു ചരിഞ്ഞ ഉരച്ചിൽ  കല്ലുകളിൽ നിന്ന്  വെള്ളയ്ക്ക നീര് പ്ലാവിലകളിൽ പടർത്തണം   പോയ കാലമേ വരൂ ..... ആരോടും പറയാതെ ....നമുക്ക് മാത്രമായ് ...ഒരു യാത്ര പോകാം ...

നിന്റെ നഗരം

നിന്റെ നഗരത്തിൽ രാപാർത്തതിൽ പിന്നെ..... ............................ നിന്റെ നഗരത്തിൽ രാപാർത്തതിൽ പിന്നെ , എന്റെ കടുംചോര  പൊടിഞ്ഞിട്ടില്ല. നിന്റെ വാതിലിൽ എല്ലാം എഴുതി തിരുത്താൻ മറന്നിട്ടല്ല ... എഴുത്തു കുമ്പാരങ്ങൾ കാണാഞ്ഞിട്ടല്ല ... ലിപി മറന്നിട്ടല്ല , വാക്കുകൾ  ഊറാഞ്ഞിട്ടല്ല , വെറുതെ വെറുതെ എന്നെ മൗനിയാക്കി മാറ്റുന്നത് നിന്റെ തോന്നലുകൾ മാത്രമാണ് ..

പറക്കാൻ മറന്നവൾ

"പെണ്ണ് പൂക്കുന്ന ഇടമാകണമത്രേ,, പെണ്ണ് ഉശിരിൽ തളിർക്കണമത്രേ " എന്നാൽ എത്ര പൂത്തുലയാൻ ശ്രമിച്ചിട്ടും ചാരി നില്ക്കാൻ ചുമര് തേടുന്നത് എന്താണ് ? പറന്നുയരണം പറന്നകലണം എന്ന് മാത്രമായിരുന്നു ചിന്ത എന്നാൽ പറക്കാൻ ചിറകുകൾ മുളച്ചപ്പോൾ പറക്കലിനെ കുറിച്ച് മാത്രം  മറന്നു പോയതെന്തേ ??

നമ്മൾ

എന്താണെടോ നമ്മളിങ്ങനെ ഒരു പോലെ ചേർന്ന് നില്കുന്നത് , ഞാൻ കാണുന്ന സ്വപ്നം നീ കാണുന്നത് , നമ്മുടെ ചിരികൾ ഒരുമിച്ചു വിടരുന്നത് , നമ്മൾ വരയ്ക്കുന്ന ചിത്രം ഒരു പോലെ ആകുന്നത് , എന്റെ ഉള്ളിൽ വാക്കുകളില്ലാതെ ഞാൻ സൂക്ഷിച്ച വെച്ചവ , നിന്റെ പ്രിയപ്പെട്ടത് , എന്ന് പറഞ്ഞു എന്നെ കാണിച്ചു ഞെട്ടിക്കുന്നത് .