Arogyanikethanam Novel Review
ആരോഗ്യ നികേതനം -താരാശങ്കർ ബന്ദോപാദ്ധ്യായ “ അച്ഛൻ പറഞ്ഞിരുന്നു ഏത് രോഗിയെ കണ്ടാലും യാതൊരു കാരണവശാലും ദേഷ്യമോ വെറുപ്പോ തോന്നരുത്. തോന്നാൻ പാടില്ല. മനുഷ്യന് എന്ത് ചെയ്യാൻ കഴിയും? അവൻ ഒരു കളിപ്പാവ മാത്രമാണ് “ -ആരോഗ്യ നികേതനം ഇന്ത്യൻ നോവൽ സാഹിത്യത്തിലെ മികച്ച ആദ്യ അഞ്ചു നോവലുകൾ എടുത്താൽ അതിലൊന്ന് ആരോഗ്യനികേതനം ആയിരിക്കും.രവീന്ദ്ര സമ്മാനവും കേന്ദ്ര സാഹിത്യം അക്കാദമി അവർഡും ലഭിച്ച നോവലാണ് ആരോഗ്യനികേതനം.1953 ലാണ് പ്രസിദ്ധീകരിക്കുന്നത് . ബംഗാളിലെ കൽക്കത്തയിലെ ദേവീപുരം ഗ്രാമം .മരണത്തെ പ്രവചിക്കുന്ന ,ആയുസ്സിന്റെ ദൈർഘ്യം കൃത്യമായി വിലയിരുത്തുന്ന ജീവൻ മശായി എന്ന വൈദ്യൻ .മശായി എന്നാൽ ഡോക്ടർ എന്നാണ് അർഥം .ആരോഗ്യനികേതനം എന്ന ചികിത്സാലയവും അവിടത്തെ നാഡീ പരിശോധകനായ ജീവൻ മശായി എന്ന വൈദ്യനും രോഗികളും തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥയാണ് താരാശങ്കർ ബന്ദോപാദ്ധ്യായയുടെ ആരോഗ്യനികേതനം എന്ന നോവൽ .നോവലിന്റെ തുടക്കത്തിൽ ജീവൻ മശായി അലോപ്പതി ചികിത്സ പഠിക്കാൻ പോയെങ്കിലും ചില കാരണങ്ങളാൽ അത് ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വരുന