Posts

Showing posts from February, 2026
പ്രണയദിനത്തോട് അനുബന്ധിച്ച് പ്രണയാനുഭവം എഴുതാൻ പറഞ്ഞപ്പോൾ ആദ്യം കുറച്ച് മടിച്ചു. പിന്നെയാണ് എഴുതാമെന്ന് കരുതിയത്. ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ട് തുടങ്ങിയ കാലത്താണ് x കടന്നു വരുന്നത് . അയാളോടുള്ളത് പ്രണയമല്ല സഹതാപം മാത്രമാണ് എന്ന് തിരിച്ചറിയാൻ കാലങ്ങളെടുത്തു. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന അയാളെ കഴിയുന്ന രീതിയിലെല്ലാം ചേർത്തുനിർത്തി. "അമ്മയാണെനിക്ക് നീ ദേവീ നിന്മടിത്തട്ടിൽ ഉണ്ണിയാകുമ്പോളെനിക്കഭയം സമാശ്വാസം" എന്നു അയാൾ ഞങ്ങൾ പിരിഞ്ഞിട്ടും അവർത്തിച്ച് പറഞ്ഞു. അതായിരുന്നു ഞങ്ങൾക്കിടയിലെ പ്രശ്നവും. അമ്മയോടുള്ള ദേഷ്യം മുഴുവൻ അയാൾ എന്നോട് തീർത്തു. അതിനെ കുറിച്ച് ഇപ്പോൾ പറയുന്നതോ കുറ്റപ്പെടുത്തുന്നതോ ഇന്ന് ശരിയല്ല. കാലം അയാളിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകാം. ജീവിതത്തിൽ മറക്കാൻ പറ്റാത്ത പ്രണയാനുഭവം ഒരിക്കൽ മാത്രമാണ് ലഭിച്ചത്.അത് പിന്നീടാണ് സംഭവിച്ചത്. ആദ്യത്തെ വ്യക്തിയിൽ നിന്ന് ലഭിച്ച സകല ട്രോമകളുമായി ജീവിക്കുന്ന കാലത്താണ് അയാളെ പരിചയപ്പെടുന്നത്.ഞാൻ ആ വ്യക്തിയോട് ഒരുപാട് കടപ്പെട്ടിട്ടുണ്ട്.എന്നെ ഞാനാക്കി മാറ്റുന്നതിൽ ചെറിയൊരു ഭാഗം അയാൾക്ക് കൂടി അവകാശപെട്ടതാണ്. അയാൾക്ക് ഇങ്ങോട്ട...

പ്രായോഗികവാദം : അനുഭവങ്ങളുടെ അറിവിടങ്ങളും നിത്യചൈതന്യയതിയുടെ വിചാരലോകവും.

പ്രായോഗികവാദം : അനുഭവങ്ങളുടെ അറിവിടങ്ങളും നിത്യചൈതന്യയതിയുടെ വിചാരലോകവും. ദീപ്തി കെ. എച്ച് പ്രബന്ധസംഗ്രഹം പൗരാണിക ഗ്രീസിലെ സോഫിസ്റ്റ് ദാർശനികരിൽനിന്ന് ഉത്ഭവിച്ച പ്രായോഗികവാദം ചിന്തയേക്കാളുപരി മനുഷ്യരുടെ പ്രവൃത്തികൾക്കാണ് പ്രാധാന്യം നൽകുന്നത്. എല്ലാ ബോധനങ്ങളുടെയും അടിസ്ഥാനം പ്രവൃത്തിയാണെന്നാണ് പ്രായോഗികവാദികൾചിന്തിക്കുന്നത്.പ്രായോഗികവാദത്തിലധിഷ്ഠിതമായ വിദ്യാഭ്യാസപ്രക്രിയകളാണ് തുറന്ന മനസ്സോടെ ഏറ്റെടുക്കേണ്ടതെന്ന് നിത്യചൈതന്യയതിയുടെ വിചാരലോകങ്ങൾ നമ്മോട് സംവദിച്ചുകൊണ്ടേയിരിക്കുന്നത്. പ്രബന്ധം വിദ്യാഭ്യാസത്തെ സംബന്ധിച്ച് വിശാലവും സമഗ്രവുമായ കാഴ്ചപ്പാട് വെച്ചുപുലർത്തിയിരുന്ന ധൈഷണികരിലൊരാളായിരുന്നു നിത്യചൈതന്യയതി. മനുഷ്യജീവിതത്തിന്റെ സർവതലങ്ങളേയും സ്പർശിക്കുന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസചിന്തകൾ ‘പരിവർത്തനോന്മുഖ വിദ്യാഭ്യാസം’, ‘പ്രശാന്തമായ വിദ്യാലയാന്തരീക്ഷം’, എന്നീ കൃതികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുകയും അവിടങ്ങളിൽ നിലനിൽക്കുന്ന വിദ്യാഭ്യാസമാതൃകകൾ ആഴത്തിൽ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്തതിനുശേഷം നമ്മുടെ നാട്ടിലെ വിദ്യാഭ്യാസരീതിയോട് യോജി...