പ്രണയദിനത്തോട് അനുബന്ധിച്ച് പ്രണയാനുഭവം എഴുതാൻ പറഞ്ഞപ്പോൾ ആദ്യം കുറച്ച് മടിച്ചു. പിന്നെയാണ് എഴുതാമെന്ന് കരുതിയത്. ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ട് തുടങ്ങിയ കാലത്താണ് x കടന്നു വരുന്നത് . അയാളോടുള്ളത് പ്രണയമല്ല സഹതാപം മാത്രമാണ് എന്ന് തിരിച്ചറിയാൻ കാലങ്ങളെടുത്തു. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന അയാളെ കഴിയുന്ന രീതിയിലെല്ലാം ചേർത്തുനിർത്തി.
"അമ്മയാണെനിക്ക് നീ ദേവീ നിന്മടിത്തട്ടിൽ
ഉണ്ണിയാകുമ്പോളെനിക്കഭയം സമാശ്വാസം"
എന്നു അയാൾ ഞങ്ങൾ പിരിഞ്ഞിട്ടും അവർത്തിച്ച് പറഞ്ഞു. അതായിരുന്നു ഞങ്ങൾക്കിടയിലെ പ്രശ്നവും. അമ്മയോടുള്ള ദേഷ്യം മുഴുവൻ അയാൾ എന്നോട് തീർത്തു. അതിനെ കുറിച്ച് ഇപ്പോൾ പറയുന്നതോ കുറ്റപ്പെടുത്തുന്നതോ ഇന്ന് ശരിയല്ല. കാലം അയാളിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകാം.
ജീവിതത്തിൽ മറക്കാൻ പറ്റാത്ത പ്രണയാനുഭവം ഒരിക്കൽ മാത്രമാണ് ലഭിച്ചത്.അത് പിന്നീടാണ് സംഭവിച്ചത്. ആദ്യത്തെ വ്യക്തിയിൽ നിന്ന് ലഭിച്ച സകല ട്രോമകളുമായി ജീവിക്കുന്ന കാലത്താണ് അയാളെ പരിചയപ്പെടുന്നത്.ഞാൻ ആ വ്യക്തിയോട് ഒരുപാട് കടപ്പെട്ടിട്ടുണ്ട്.എന്നെ ഞാനാക്കി മാറ്റുന്നതിൽ ചെറിയൊരു ഭാഗം അയാൾക്ക് കൂടി അവകാശപെട്ടതാണ്. അയാൾക്ക് ഇങ്ങോട്ട് സ്നേഹമുണ്ടോ എന്ന് ഒരിക്കൽ പോലും അന്വേഷിക്കാതെ, ചിന്തിക്കാതെ അയാളെന്ന വലയത്തിൽ കുടുങ്ങി. അതിൽ നിന്നും പുറത്ത് കടക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. എന്തൊക്കയോ അയാളോട് പറഞ്ഞു.അയാളെന്ന സാങ്കല്പിക ജീവിതത്തിൽ കുടുങ്ങി സ്വബോധം പോലും നഷ്ടപ്പെട്ടു.ഇന്ന് ഓർക്കുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും അതൊക്കെ കൊണ്ടാണ് ജീവൻ പോലും ചില ദിവസങ്ങളിൽ തിരിച്ചു പിടിച്ചത്.എന്തും തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്തിനെ മാത്രമാണ് അയാളിൽ നിന്നും പ്രതീക്ഷിച്ചത്.പക്ഷെ എന്റെ അമിതമായ വൈകാരിക ചിന്തകളിൽ കുടുക്കി അയാളെ കൂടി ഞാൻ വെറുപ്പിച്ചു എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. അയാളിൽ നിന്ന് പുറത്ത് കടക്കുമ്പോൾ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. സ്‌ട്രെസ് ഹോർമോൺ കൂടി ശരീരം തടിച്ച്, ആർട്ടിക്കേരിയ എന്ന അലർജി വന്ന് ബുദ്ധിമുട്ടി... അങ്ങനെ അക്കാലം കടന്നു പോയി.
അതോടെ സകലതിനോടുമുള്ള വൈകാരികത അവസാനിപ്പിച്ചു. പ്രായോഗിക ജീവിതത്തിനു പ്രാധാന്യം നൽകി മുന്നോട്ട് പോയി.ആർത്തവത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ അല്ലാതെ പിന്നീട് ഒരിക്കൽ പോലും കരഞ്ഞിട്ടില്ല. നിന്റെയുള്ളില് കല്ലാണോ എന്ന് വരെ പറയിപ്പിച്ചു. ആ അവസ്ഥയിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല.ആണും പെണ്ണും തമ്മിലുള്ള മനഃശാസ്‌ത്രപരമായ വ്യത്യാസം പഠിച്ചു. ഞാൻ മെല്ലെ മെല്ലെ മാറി.എപ്പോൾ വേണമെങ്കിലും എന്തും തുറന്നു പറയാവുന്ന അയാളെക്കാളും നല്ല ആൺസുഹൃത്തുക്കളും പെൺസുഹൃത്തുക്കളും ജീവിതത്തിൽകടന്നുവന്നു.പിന്നീട് ഒരു ബന്ധത്തിലേക്ക് വഴുതിപ്പോകുമോ എന്ന് പോലും പേടിച്ചു. പക്ഷേ ഞാൻ അയാളുടെ കഥ പറഞ്ഞു. സ്നേഹത്തിലായാൽ അയാളോളം ഇനി ആരെയും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞു. അതൊരു കാല്പനികമായ പറച്ചിലായിരുന്നില്ല.പല രീതിയിൽ ശ്രമിച്ചു. കഴിഞ്ഞില്ല.അത്കൊണ്ട് തന്നെ സ്നേഹം നീട്ടിയ മനുഷ്യരോടെല്ലാം കഴിയില്ലെന്ന് തലയാട്ടി. അയാൾ ആരെന്നു തിരഞ്ഞ മനുഷ്യർക്ക് മുന്നിൽ വെറുതെ ചിരിച്ചു.നിനക്ക് വട്ടാണെന്നും അയാൾക്ക് നീ ആരുമല്ലെന്നും പറഞ്ഞ മനുഷ്യർക്ക് മുന്നിൽ, ആരുമാകേണ്ട എന്ന് ഉറപ്പിച്ചു പറഞ്ഞു.അയാളെ വ്യക്തിഹത്യ ചെയ്ത്, അപമാനിക്കാൻ ശ്രമിച്ച ഇടങ്ങളിൽ അയാളോളം നല്ലൊരു സുഹൃത്തില്ലെന്ന് തറപ്പിച്ച് പറഞ്ഞു.ഒരു സമയത്ത് ബോധപൂർവം അയാളെ വേട്ടയാടുന്നത് കണ്ട് ഏറെ വേദനിച്ചു. പക്ഷേ ഒരു ആശ്വാസ വാക്ക് പോലും പറയാൻ പറ്റാത്ത വൈകാരിക ദൂരത്തായി അപ്പോളേക്കും അയാൾ. എന്റെ സാന്നിധ്യം കൊണ്ട് ഇനിയും ഒരു ബുദ്ധിമുട്ട് ബോധപൂർവം ഉണ്ടാക്കരുത് എന്ന തീരുമാനമെടുത്ത കാലമായിരുന്നു.അയാളുടെ ഓർമ്മകളുടെ പാവിലെ ചെറു നൂലു പോലുമായിരിക്കില്ല ഞാൻ. എന്നാലും.അയാളെ ഓർക്കാത്ത ദിവസങ്ങൾ വിരളമാണ്. സന്തോഷമായിരിക്കുന്നോ എന്ന് ഇടയ്ക്കൊക്കെ പോയി ചിത്രങ്ങളിൽ നോക്കും. അയാളുടെ ഉയർച്ചകൾ കണ്ട് നന്നായി എന്നോർക്കും.കൂടുതൽ ഒന്നും ചിന്തിക്കാറില്ല. നന്നായിരിക്കട്ടെ എന്ന് കരുതും. ഒരു പക്ഷേ എന്റെ മകൾ മാത്രമായി ചുരുങ്ങിയ എന്റെ ഇടത്തിലേക്ക് അയാൾ കടന്നു വന്നത് എന്തിനാണെന്ന് എനിക്കറിയില്ല. കാരണമൊന്നുമില്ലാതെ അതങ്ങനെ മായാതെ നിൽക്കുമായിരിക്കും.
നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ
നോർത്ത് പറവൂർ (ചരിത്രം) വലിയൊരു ചരിത്രം ഉറങ്ങുന്ന നാട്ടിൽ ആണ് ജനിച്ചത് .നാടിന്റെ ചരിത്രം അറിയുന്തോറും ഏറി വരുന്നു ,വിസ്മയിപ്പിക്കുന്നു .5 വർഷം മുൻപ് തുടങ്ങിയ ചെറിയ ആഗ്രഹം .തേടിപിടിച്ചതും കുറിച്ചുവെച്ചതും പ്രളയം കൊണ്ട് പോയി . ചെറിയ ഒരു ശ്രമമാണ് . പറഞ്ഞു വരുന്നത് നമ്മുടെ വടക്കൻ പറവൂരിന്റെ ചരിത്രത്തെ കുറിച്ചാണ് . പറവൂർ എന്ന പേരിനു പിന്നിൽ തദ്ദേശീയമായി "പറൂര് " എന്ന് അറിയപ്പെടുന്നു .നെയ്തൽ തിണയിലെ പ്രധാന ശക്തിയായ പറവരുടെ ഊർ (പറയ് ഊർ) ഐ കാരം നഷ്ടപെട്ട് പറയൂര് ആയെന്നും ,പിന്നീട് 'പറവൂർ'എന്നറിയപ്പെട്ടു എന്നും "ചിലപ്പതികാരത്തിൽ "ഇളങ്കോ അടികൾ രേഖപ്പെടുത്തിയിരിക്കുന്നു . എന്നാൽ പ്രശസ്ത വിദ്യാകേന്ദ്രം ആയിരുന്ന "കാന്തള്ളൂർ ശാല " കോട്ടയിൽ കോവിലകം ആയിരുന്നു എന്നും ,അവിടുത്തെ പണ്ഡിതന്മാർ (പറയന്മാരുടെ)ഊർ ആണ് പറവൂർ എന്നും "ചരിത്രത്തിന്റെ അടിവേരുകൾ "എന്ന ഗ്രന്ഥത്തിൽ കേസരി ഏ ബാലകൃഷ്ണപിള്ള പറയുന്നു . ചരിത്രം വാൽമീകി രാമായണത്തിൽ "മുരചി പട്ടണം " എന്നും തമിഴ് കൃതികളിൽ "മുചിരി"എന്നും ഭാസ്കര രവിവർമന്റെ ജൂത...
Comments
Post a Comment