വിലക്ക്

കനലായിരിക്കാം
ഞാൻ ...
കത്തുന്ന അടുപ്പിൽ
ഊതി ഊതി ഞാൻ കത്തിക്കുന്ന
കനൽ കട്ട ആയിരിക്കാം ഞാൻ ..
വെയിൽ പാളിയെ കാണാതെ
ഓടി എത്തുന്ന ചുടു കനലായിരിക്കാം.
എന്റെ നെഞ്ചിനെയും
പൊളിക്കുന്നത് ...
ഞാനിങ്ങനെ
നേർത്തു നേർത്തു ചുരുങ്ങിയാൽ
എന്റെ കൊള്ളിയും
മണ്ണെണ്ണ മിനുപ്പും കൊതുമ്പു കൊത്തുകളും
ഞാൻ തന്നെ ആയിരിക്കും

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

പ്രായോഗികവാദം :അനുഭവങ്ങളുടെ അറിവിടങ്ങൾ,യതിയുടെ വിദ്യാഭ്യാസ ചിന്തകളിൽ.

നിന്നിൽ ഉടഞ്ഞ ഞാൻ