ഗാർഹിക പ്രമേയങ്ങളും പുതുകാല ബ്ലോഗ് പെണ് കവിതകളും

കുടുംബ ജീവിതം ,ഗാർഹിക ഉത്തരവാദിത്തങ്ങൾ ,പാചകം ,അടുക്കള തുടങ്ങിയവയിൽ നിന്നും അകന്ന ഒരു എഴുത്തു  ഒരു സ്ത്രീയ്ക്കു ഇന്ന് അസാധ്യമാണ് .പുരുഷനോടൊപ്പം തൊഴിലിടങ്ങളിൽ ഒരേ അദ്ധ്വാന ഭാരം നിർവഹിക്കുമ്പോളും ,അവയ്ക്ക് മുന്നേ,,വീട്ടുപണികൾ തീർത്തു വെച്ച് ,കടമകൾ നിർവഹിച്ചു ,കുടുംബ പ്രശ്നങ്ങളിൽ ആവലാതി പൂണ്ടു കൊണ്ടാണ് ഒരു സ്ത്രീയുടെ ഒരു ദിവസം ആരംഭിക്കുന്നത് .
ഒരേ വീട്ടില് ആണും പെണ്ണും ജീവിക്കുന്നത് വ്യത്യസ്തമായ അനുഭവ ലോകത്തിലാണ് .പാചകം ചെയ്യുക ,തുണി അലക്കുക ,കുട്ടികളുടെ പരിപാലനം തുടങ്ങിയ ഉത്തരവാദിത്തങ്ങൾ പലപ്പോഴും സ്ത്രീയുടെ ചുമലിലാണ് .
താൻ ജീവിക്കുന്ന തിരക്കിട്ട ഇടങ്ങൾക്കിടയിലെ ചെറിയ നിമിഷങ്ങളിൽ ആണ് മിക്കവാറും  എഴുത്തിനായി അവൾ സമയം കണ്ടെത്തുന്നത് .
"അമ്മു ദീപ "യുടെ "ഇറങ്ങിപോകുന്നവൾ "എന്ന കവിതയിൽ ,എച്ചിൽ പാത്രങ്ങൾക്കിടയിൽ നിന്ന് കുറ്റി ചൂല് ന്റെയും,വാട്ടം വെടിഞ്ഞ അടുക്കള ഉപകരണങ്ങളുടെയും ഇടയിൽ നിന്ന് താൻ ഒരിക്കൽ അപ്രത്യക്ഷയാകും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പെണ്ണിനെ കാണാം ."സ്മിത മീനാക്ഷിയുടെ "മുറിവുകൾ എന്ന കവിതയിൽ പാചകത്തിന് ഇടയിൽ പറ്റുഒരേ മുറിവ് പിന്നെയും പിന്നെയും ആഴത്തിൽ മുറിയുന്നു .എന്നാൽ രുചിയോടെ ഭക്ഷണം പാകം ചെയ്തു ഭർത്താവിനും കുട്ടികൾക്കും വിളമ്പുമ്പോൾ ചോര ഉണങ്ങുകയും ,പിന്നീടുണ്ടാകുന്ന മുറിവ് ഹൃദയത്തിന്റെ  മുറിവുകളായി പെണ്ണ് രൂപാന്തരപ്പെടുതതുകയും ചെയ്യുന്നത്  കാണാം. .യഥാർത്ഥത്തിൽ തിരക്കുപിടിച്ച ഒറ്റയ്ക്കുള്ള ജോലികൾ അവളിൽ  സൃഷ്ടിക്കുന്ന മുറിവുകളാണവ .
പ്രഭ സക്കറിയാസിന്റെ ബ്ലോഗിന്റെ പേര് പോലും "അലക്കി വിരിച്ചതു " എന്നാണ് .അലക്കി മിനുക്കി അയയിൽ ഉണങ്ങാൻ ഇട്ട കവിതകളാകാം ഇത്  ."പ്രസന്ന ആര്യന്റെ",,,കലപില എന്ന കവിതയിൽ അടുക്കള ചുമരിലെ ഇരുട്ടിൽ മൗനിയായി കിടക്കുന്ന "കയിൽ" യഥാർഥത്തിൽ മൗനം ഭേദിക്കാൻ മടിക്കുന്ന പെണ്ണ് തന്നെയാണ് .ക്ലാവ് പാത്രങ്ങൾക്ക് ഇടയിൽ അളവുകളിൽ,പാകങ്ങളിൽ ,എല്ലാം നിറയുന്നത് അവൾ തന്നെയാണ്.വേവിച്ചെടുക്കുന്ന കറി പോലെ കൃത്യമായ ഉത്തരവാദിത്തങ്ങളിൽ അവൾ നിർമിച്ചെടുക്കുന്ന ഇടമാണ് കുടുംബം.പെണ്ണിന്റെ സൂക്ഷ്മതയും ബുദ്ധിയുമാണ് ഓരോ കുടുംബത്തെയും നയിക്കുന്നത് .
ഒരേ സമയം വീട്ടുകാരിയും എഴുത്തുകാരിയും ആയ സ്ത്രീ തന്റെ ആകുലതകൾ അവതരിപ്പിക്കുമ്പോൾ അത് ഒരു കൂട്ടം സ്ത്രീകൾ എന്നോ എഴുതാൻ മറന്നു വെച്ച ഒന്നായി മാറുന്നു .

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ