മണം

ഓരോ മണങ്ങളും  ഓരോ  ....ഓർമപെടുത്തലുകളാണ് ...

ആദ്യമഴയിൽ ഉണർന്നെണീക്കുന്ന  ചൂടൻ മണ്ണ് മണം .
അലക്കി,, വെയിലിൽ ഉണങ്ങി വന്ന പുതപ്പ് മണം .
ഒരു ഞെരടലിൽ വിരൽ   ചേർന്ന് നിന്ന തുളസി മണം .
പുത്തനെന്ന    തോന്നലിൽ
മുഖത്തോടു ചേർത്ത
മറിക്കലുകളുടെ പുസ്തക മണം .
ഓർമയിൽ മങ്ങാതെ നിൽക്കുന്ന  ചോന്ന  ചെത്തി പൂക്കുല മണം ...
ചൂടാതെ ,,,വെറുതെ വിട്ട
പടർപ്പ് മുല്ല മണം .
താഴെ വീഴാതെ,,
 കൊതിപ്പിച്ചു നിന്ന
മഞ്ഞയോർമയിൽ കുതിർന്ന
ആഞ്ഞിലി മണം...
കാറ്റ് ഇളകലുകളിൽ
ചറമൊലിച്ചു വീണ
മുട്ടികുടിയൻ മാങ്ങാ മണം .
ഓണമായെന്ന തോന്നലിനു
മാത്രം വിരിഞ്ഞിരുന്ന
ജീരക പൂമണം ...
പഴുക്കാൻ വിടാതിരുന്ന
പേരയോടൊപ്പം
വിളിക്കാതെ താഴെ വീണ
തളിരില മണം ..
വെട്ടം കെടുത്തി
തിരി വെളിച്ചത്തിൽ
ഒന്ന് വിരിയാൻ ഞാനും ഉറക്കമുളച് കൂട്ടിരുന്ന നിശാഗന്ധിയുടെ മട്ടു
മണം .
വഴി യാത്രകളിൽ
കാരണമില്ലാതെ പറിച്ച
പേരറിയാത്ത പുൽ മണങ്ങളും ..

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ