രാത്രിയുടുപ്പ്

രാത്രിയുടുപ്പ്
...........
ചുടാ കുടകളുടെ
ശീലത്തുമ്പിൽ
ചോർന്നിറങ്ങുന്ന
മരവിപ്പിന്
എഴുത്തുരാത്രികളുടെ
നീലിച്ച മണമാണെടോ
തണുത്തുറഞ്ഞ
രാത്രിയുടുപ്പിനു
ഇരച്ചു കേറുന്ന
വിറങ്ങലിപ്പിനു
കായാത്ത  ചൂടും
അനതാത്ത കാപ്പിയും
സ്വന്തം .
തണുത്തു തണുത്തു
വരണ്ട തൊലികളുടെ
വലിച്ചു നീർത്തലിൽ
പിടഞ്ഞു
രണ്ടു കയ്യും പിരിച്ചങ്ങനെ
നിൽക്കണം .
കട്ടിജനാലകളുടെ
അപ്പുറകാഴ്ച്ച മറയ്ക്കുന്ന
പുകവേലികളെ
അങ്ങനെ
ഒന്നൂതി മറയ്ക്കണം .

Comments


  1. കവിത നന്നായിട്ടുണ്ട്. പക്ഷെ അക്ഷരത്തെറ്റുകൾ കാണുന്നു.. അതുകൂടി ഒഴിവാക്കിയാൽ വായനാസുഖം കൂടും

    ReplyDelete
    Replies
    1. നന്ദി .തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കാം സുഹൃത്തെ

      Delete
  2. എഴുത്തു രാത്രികളുടെ നീലിച്ച മണം!
    ഹൃദ്യം!!
    ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ