നിന്നിൽ ഉടഞ്ഞ ഞാൻ

 Ninnil udanja njaan
.................

നീ
കൊലുസ്സു തിരഞ്ഞ
എന്റെ കാലുകൾക്ക്
നീർക്കെട്ടിന്റെ നീലിപ്പായിരുന്നു .

ഇടത്തെ കണ്ണിനു
വലത്തേതിനേക്കാൾ
മങ്ങിപ്പും .

ഇളം ചോപ്പുള്ള
ചുണ്ടുകളാണ്
നീ ചോദിച്ചത്
പക്ഷെ
ഞാൻ തരാതിരുന്ന
എന്റെ ഉമ്മകൾക്കൊക്കെയും
കറുപ്പിന്റെ പാടകെട്ടലായിരുന്നു

എനിക്കറിയാം
ഇടം വലം തിരിഞ്ഞുള്ള
എന്റെ ശ്വാസമെടുപ്പുകൾ
നിനക്ക്
അസ്വസ്ഥതയുടെ
വേലിയേറ്റമായിരുന്നെന്ന്  .

എനിക്കേറ്റവും
പ്രിയപ്പെട്ട കാപ്പികുടിപ്പുകൾ
മണിക്കൂറുകളോളമുള്ള
ഊതിപറപ്പിക്കലുകൾ
എന്റെ മഴകൊണ്ടിരിപ്പുകൾ
മുടി നിവർത്തലുകൾ
എല്ലാം
നിനക്ക് ഭ്രാന്തൻ മുള്ളുകളായിരുന്നെന്ന്.
അതിൽ നീ നിന്നെ തന്നെ
കുത്തിനോവിച്ചിരുന്നെന്ന് .

എന്റെ കാട്ടുനടത്തങ്ങൾ
ചവറിലിരിപ്പുകൾ
ഇറങ്ങിപോകലുകൾ
ഗസൽ രാത്രികൾ
നിന്നെ
വെറുപ്പിന്റെ
നെറുകയിലെത്തിച്ചിരുന്നെന്ന് .

എനിക്കറിയാം
എനിക്കേറ്റവും പ്രിയപ്പെട്ടതൊക്കെയും
നിനക്ക്
നാക്കിടിപ്പിന്റെ കാരണ
പേച്ചലുകളായിരുന്നെന്ന്  

Comments

  1. വരികൾ കൊള്ളാം
    ഇഷ്ടപ്പെടുത്തലുകൾക്ക് സ്വയം പരുവെെപ്പടുത്തിയാെലെ മതിയാകൂ !
    ആശംസകൾ

    ReplyDelete
  2. എന്തൊരു നരകമാണ് ,വൈരുദ്ധ്യങ്ങളുടെ ദിനങ്ങൾ ജീവിച്ചു തീർക്കേണ്ടി വരുന്നത്‌.വിരുദ്ധ ധ്രുവങ്ങളുള്ള കവിതക്ക് സലാം ട്ടാ

    ReplyDelete
    Replies
    1. വൈരുദ്ധ്യങ്ങളല്ലേ നമുക്ക് മുന്നോട്ട് നടക്കാൻ ആവേശം പകരുന്നത് .

      Delete

Post a Comment

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

വാക്കടയാളങ്ങൾ