വെയിലുകൾ ഉമ്മകളെ പണിയുന്ന വിധം

 വെയിലുകൾ ഉമ്മകളെ പണിയുന്ന വിധം. 

.......................... 


നിന്റെ ചോലയിൽ  

അവസാന 

മിനുക്കുപണിയും കഴിഞ്ഞ് 

ബാക്കിയായ 

ഇളം വെയിലിനെ തേടുന്നതും, 

നീയുണർന്ന് നടക്കുമ്പോൾ 

നിന്റെ വിരലറ്റത്തൊരു വെയിൽ, 

ഉമ്മകളെ പണിയുന്ന വിധം

സ്വപ്നം കാണുന്നതും , 

മരിച്ചിട്ടില്ലെന്ന് 

ഓർമ്മിപ്പിക്കും വിധം 

നിന്റെ കവിതകളെ 

കുലുക്കിവീഴ്ത്തി 

ഉച്ചവെയിലുകളുടെ 

ഭൂപടത്തിൽ 

നിഴൽരേഖ  നീട്ടുന്നതും 

ഞാനാകാം. 

ചില വെയിൽനേരങ്ങളെ 

 ചുട്ടുനീറ്റലില്ലാതെ 

നിന്റെനിന്റെയെന്നോർമ്മ

വീഴ്ത്തുന്നതും ഞാനാകാം.

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ