അവളെന്ന കടൽ
............................
അങ്ങനെയിരിക്കെ
കവിതകൊണ്ട്
കോറിയിട്ട മുറിപ്പാടിൽ
തെരു തെരെ
ഉമ്മവയ്ക്കാൻ
കടൽ പാലത്തിൽ
സന്ധ്യകളെ
കാത്തിരിക്കുകയും,
വരാതിരിക്കുംതോറും
അവിടെല്ലാം
അടയാള കുറ്റി
തറയ്ക്കുകയും
ഇന്നലെകളിൽ
മാറ്റി വച്ചത്
വീണ്ടും കേട്ട് കേട്ടുറങ്ങുകയും.
പെയ്യാതെ തൂവിത്തൂവി നിന്ന്
ഒടുക്കം
നിന്നെ വായിക്കാതെ പോയ
ഒടുവിലത്തെ കവിതയും
അവളാകുന്നു
Comments
Post a Comment