പ്രായോഗികവാദം :അനുഭവങ്ങളുടെ അറിവിടങ്ങൾ,യതിയുടെ വിദ്യാഭ്യാസ ചിന്തകളിൽ.
പ്രായോഗികവാദം :അനുഭവങ്ങളുടെ അറിവിടങ്ങൾ,യതിയുടെ വിദ്യാഭ്യാസ ചിന്തകളിൽ. ദീപ്തി. കെ. എച്ച് “ഒരു ജനാധിപത്യരാജ്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രവർത്തനമാണ് മക്കളെ വളർത്തൽ. ആ രാഷ്ട്രീയ പ്രവർത്തനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വിദ്യാഭ്യാസം “ ( 2023,123) വിദ്യാഭ്യാസത്തെ സംബന്ധിച്ച് വളരെ വിദഗ്ധവും വിശാലവുമായ കാഴ്ചപ്പാടാണ് യതിക്കുണ്ടായിരുന്നത്. ജീവിതത്തിന്റെ സമഗ്രതലങ്ങളേയും സ്പർശിക്കുന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസചിന്തകൾ പരിവർത്തനോന്മുഖ വിദ്യാഭ്യാസം, പ്രശാന്തമായ വിദ്യാലയാന്തരീക്ഷം, തുടങ്ങിയ കൃതികളിലെല്ലാം ഉൾചേർത്തിട്ടുണ്ട്. വിദേശ രാജ്യങ്ങൾ സഞ്ചരിച്ച് അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്ത തനിക്ക് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രീതിയോട് യോജിക്കുവാൻ കഴിയില്ലെന്ന് പരിവർത്തനോന്മുഖ വിദ്യാഭ്യാസത്തിന്റെ ആമുഖത്തിൽ തന്നെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസരീതിയെ ആഴ...