അവൾ

പിടി തരാതെ നീങ്ങുന്ന ചിത്രങ്ങളിൽ ഒളിച്ചിരിക്കാനായിരുന്നു ഇഷ്ടം .ഇടയ്ക്കെങ്കിലും വഴി മറന്നോളെ പോലെ ഒന്ന് എത്തി നോക്കിയിട്ട് പോണം ന്നു വിചാരിച്ചിട്ടും മനസ്സിങ്ങനെ കനമുറഞ്ഞിരിക്കുകയായിരുന്നു .
     

ഉറക്കെയുറക്കെ ഒന്ന് ചിരിക്കാനോ ,,,അതിലുമുയരെ  പറന്നു കേറാനോ ,,,,ചിരിച്ചു ചിരിച്ചിങ്ങനെ മതിമറക്കാനോ ,,,സ്വന്തമായൊരു ഇടം പോലും തൂക്കിയിടാനോ ശ്രമിച്ചില്ല ..
         
മൗനം വെന്തിറങ്ങുന്ന വാക്ക് കൂടാരങ്ങൾ പതഞ്ഞൊഴുകുമ്പോൾ വെളിച്ചം പടർന്നിറങ്ങുന്ന കാടുകളെ നോക്കി ,,,,ഇന്ന് ,,,അവൾ ഉച്ചത്തിൽ ആഴത്തിൽ ചിരിക്കുകയാണ് ...

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ