ഒരു പുഴയ്ക്കും മീതെ

ഒരു പുഴയ്ക്കും മീതെ
.....................................

അവൾ ഒരു തുരുത്താണ്
ഒറ്റ തുരുത്ത്
പച്ച പോളകൾ ഒഴുകി
അടിയാത്ത മൺ തുരുത്ത്.

ഒരു പുഴയ്ക്കും മീതെ
നടക്കാത്ത പെണ്ണാണ് ..
തുരുമ്പാണി കടത്തിലൂടെ
കുറുകെ കടന്നവരൊക്കെയും
അവൾക്കൊപ്പം
പുഴയടുക്കിൽ നിന്ന് ,
മണ്ണ് കോരി നിറച്ചു ,
ഇല നിവർത്തിൽ
ചുരണ്ടിയ ചരൽ പീരകളാൽ
എക്കൽ പാനിയുണ്ടാക്കി
കുറുക്കി ,
ഇടയ്ക്ക് തൂവി
അവൾക്കൊപ്പം
കുമ്പിൾ പൊതികളിൽ
ഈർക്കിൽ തുന്നലുകൾ
കോർക്കുകയാണ് .

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ