വേവകങ്ങൾ

വേവകങ്ങൾ 


അങ്ങനെയൊരു
നൂറു കലമ്പലുകൾ
പാത്രം മോറലുകൾ
അഴുക്കിൽ കൊളുത്തിയ വിരലുകൾ
തിളച്ച കഞ്ഞിവെള്ളങ്ങൾ
നിവരാത്ത കോളറുകൾ
വിടരാത്ത വേവുകൾ
ഉപ്പൊഴിയാത്ത കറിയകങ്ങൾ
ചൂടൻ വറചട്ടികൾ
നനഞ്ഞ ചട്ടുകമൊട്ടാത്ത
പിളരാനാവാത്ത
ഞാനിടങ്ങൾ .

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ