എഴുതുന്നോള്‌

പെട്ടൊന്നൊരുസം
ന്റെ ഉള്ളിലെ
എഴുത്തുന്നോള്ക്ക് ഒരു പൂതി ,,
ഒന്ന് ഇറങ്ങി നടക്കണമത്രെ  ..
ഒരു ഇറങ്ങിപ്പോക്കിൽ ,
നനഞ്ഞു നനഞ്ഞു
കുതിരണമത്രേ .
കുതിർന്നു കുതിർന്നു ,
അലിയണമത്രെ .
അലിഞ്ഞു തീരുമ്പോൾ
ങ്ട് വാടീ  ..ന്നു
ഞാൻ തന്നെ ,
ന്നെ വിളിക്കുമ്പോൾ ,
തിരിച്ചു കേറാനാവാത്ത
ശാഠ്യക്കാരി
പെണ്ണിനെ കണ്ടു
ഓളെ നോക്കി
ചിരിച്ചു തൂകണമത്രെ..

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ