ഇന്ന് അവൾ

ഇന്ന് അവൾ 
.................
ഇന്ന് അവൾ 
വേനൽ  പഴുപ്പുകളെ 
കോരി ദൂരെ എറിയുകയാണ് .
തണുപ്പിന്റെ അരിച്ചിറങ്ങലിൽ 
വിറങ്ങലിക്കാതെ 
എന്തൊക്കയോ നെയ്യുകയാണ്‌ .
മുങ്ങി നിവരലുകളിൽ ,
പായൽ പറ്റുകളെ വകഞ്ഞു മാറ്റുകയാണ് 
വേനൽ  പഴുപ്പുകളെ 
കോരി ദൂരെ എറിയുകയാണ് .
തണുപ്പിന്റെ അരിച്ചിറങ്ങലിൽ 
വിറങ്ങലിക്കാതെ 
എന്തൊക്കയോ നെയ്യുകയാണ്‌ .
മുങ്ങി നിവരലുകളിൽ ,
പായൽ പറ്റുകളെ വകഞ്ഞു മാറ്റുകയാണ് .
കുളത്തിൽ ചാടി മരിച്ച അവൾ 
പിടഞ്ഞെണീക്കുകയാണ്  .
അത്രമേൽ അസ്വസ്ഥമായതൊക്കെയും 
പിടിച്ചു കൂട്ടിൽ അടക്കുകയാണ് .
പുതുമുളകൾ ഉയിർപ്പിന്റെ 
തളിരിലകളായി മാറുകയാണ് .
പച്ചില കുടയിൽ നിന്ന് 
ഊർന്നിറങ്ങിയ പെൺകുട്ടി 
ആവേശത്തോടെ 
ചാറ്റൽ ചിത്രങ്ങൾ കോരി എടുക്കുകയാണ് ...

Comments

Post a Comment

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ