പോയ കാലം

ഇലഞ്ഞി ചോട്ടിലിരുന്നു ചക്ര പൂവുകൾ  പെറുക്കി മടിയിലൊളിപ്പിക്കണം .

പച്ചോല നീട്ടലുകളിൽ നിന്നു ഈർക്കിലുരിഞ്ഞു കോർത്ത്‌ കോർത്ത്‌ മടുക്കണം .

ചെമ്പക ചോട്ടിൽ ചെന്ന് ഒരു മുഴുപ്പ് ചെമ്പകത്തിനായി കൊതിച്ചു ,ഇതള് മാത്രം പെറുക്കി മണക്കണം .

തേഞ്ഞു ചരിഞ്ഞ ഉരച്ചിൽ  കല്ലുകളിൽ നിന്ന്  വെള്ളയ്ക്ക നീര് പ്ലാവിലകളിൽ പടർത്തണം
 
പോയ കാലമേ വരൂ .....
ആരോടും പറയാതെ ....നമുക്ക് മാത്രമായ് ...ഒരു യാത്ര പോകാം ...

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ