ഇലഞരമ്പ്
.......
        ദീപ്തി സൈരന്ധ്രി

അവളുടെ കരിപ്പച്ച കാടുകളിൽ
തളിർപ്പ് പൊട്ടുമ്പോളെല്ലാം
ഇളംപച്ചയാട്ടങ്ങൾ
നെറ്റിമേൽ നിന്ന്
കൂട്ടം തെറ്റിവീണ ,
മുടിനൂലുകളെ ഒതുക്കിയൊലിപ്പിച്ചു.
വെയിലിറങ്ങാതെ  ,
വിടർന്നുവിടർന്നങ്ങനെ
പച്ച പച്ചമേൽക്കയറിയിരുന്നു .
ഒരു പഴുപ്പ്ഞെട്ടിന്മേൽ
അമർന്നിരുന്ന
പൂമ്പാറ്റക്കാടുകളോട്
പോയ ജന്മത്തിലെ
കഥ പറഞ്ഞിരുന്ന ഇലഞരമ്പുകൾ .

കട്ടിപുസ്തകത്തിനുള്ളിൽ
ഉണക്കിലകളായി
അരിപ്പ ചിത്രങ്ങളായി
ഞരമ്പുകളെല്ലാം
വിടർത്തികാണിച്ച്
 അസ്ഥി നിവർത്താൻ കൊതിച്ചുകൊതിച്ചങ്ങനെ
പൊടിഞ്ഞുണങ്ങിയ
വല്യേ നുണ കഥകൾ ..

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ