വാക്കടയാളങ്ങൾ

വാക്കടയാളങ്ങൾ
................

 എനിക്കത്രയും പ്രിയപ്പെട്ട 
കാടനക്കങ്ങളിൽ 
ചുമ്മാ നടക്കാൻ, 

ഇലമെത്തകളിൽ 
ഉറുമ്പനക്കം കാണാൻ ,
ചിതൽ തുരുത്തുകളിൽ 
കൈചേർത്തിരിക്കാൻ 

മുള  കിലുക്കങ്ങളിൽ,
പാറയൊഴുക്കുകളിൽ ,
കാൽ നനച്ചിരിക്കാൻ  
വിരിക്കാത്ത ദൂരത്തിനപ്പുറം 
നീ  വന്നില്ല .

ഇരുളായിരുന്നിട്ടും 
കൂരിരുളിനെ പ്രണയിച്ച
കൂറ്റാക്കൂറ്റിരുട്ടിനോട് 
നീ പറഞ്ഞതാകട്ടെ 
വെളിച്ചമില്ലായ്മയുടെ കഥയും .
നീയോളം നിവരുന്ന 
തീരമില്ലെന്ന
മുദ്രകുത്തലിലാണ് 
നീയെന്നെ ഒടിച്ചുകുത്തിയത്.
നീ നാട്ടിയ കൊടികളിലെല്ലാം 
ചുളിവു കുടഞ്ഞ വിഴുപ്പു മണ _
വുമായിരുന്നു.

നീയണിയാത്ത 
നേരത്തിനൊക്കെയും 
മഞ്ഞളുരഞ്ഞ കറപ്പാടുണ്ടെന്ന 
വിഷമിറക്കലിലാണ്   
നീയെന്നെ തളചിട്ടതും 

ചേർത്തുവയ്ക്കലുകളെ 
വെറും വാക്കിലടയാളമായി 
തീർക്കാൻ മാത്രമാണല്ലോ 
നീ എന്നെ  
എന്നിൽ നിന്നും പറിച്ചെടുത്തതും 

Comments

Post a Comment

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ