തീക്കാറ്റ്

തീക്കാറ്റ്
................

നിന്റെ ഇരുമ്പുചുറ്റലുകളുടെ
മുറിഞ്ഞ അറ്റത്താണ്
എന്റെ പ്രണയം
മരിച്ചു വീണത് .

ആളിപ്പടരുന്ന തീക്കാറ്റിന്‌
മുന്നിലേക്കാണ്
കറുത്ത് തുടങ്ങിയ
തുരുമ്പു ചങ്ങലകളുടെ
നിലച്ച ഭാരവുമായി
നീയെന്നെ തള്ളിവീഴ്ത്തിയത് .

കുരുക്ക്  മുറുകിയ
വേട്ടപ്പട്ടിയുടെ ചൂരായിരുന്നു എനിക്ക് .
നിനക്കാകട്ടെ
അതിനുള്ളിൽ എന്നെ
സൂത്രപ്പെടുത്തിയ
വേട്ടനായകന്റെ പാളിയ നോട്ടവും.

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ