നീയും ഞാനും

 നീയും ഞാനും 

       ..................... 

                       ദീപ്തി സൈരന്ധ്രി 

 

പേരറിയാത്ത നിമിഷത്തിൽ 

ഇറങ്ങിപ്പോയ 

എത്ര വയലറ്റ് പൂക്കളാണ് 

നിന്നെ തേടി 

വീണ്ടും 

എന്നിലേക്കൊതുങ്ങുന്നത്. 

നീ പടർന്നു പന്തലിച്ച

ചെങ്കൽച്ചുവരിൽ

വേരുകൾ

എത്ര വേഗത്തിലാണ്

ആഴ്ന്നിറങ്ങുന്നത്.

എഴുത്തു മരവിച്ച

എത്ര കവിതകൾക്കാണ്

നീ തലക്കെട്ട് തുന്നുന്നത്.

ഉടലാകെ നനഞ്ഞ് തോർന്ന

മഴക്കാട്ടിൽ

എത്ര 

വേഗമാണ് 

നീ ഞാനായി പെയ്യുന്നത്.

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ