Posts

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

Image
നോർത്ത്  പറവൂർ (ചരിത്രം) വലിയൊരു ചരിത്രം ഉറങ്ങുന്ന നാട്ടിൽ ആണ് ജനിച്ചത് .നാടിന്റെ ചരിത്രം അറിയുന്തോറും ഏറി വരുന്നു ,വിസ്മയിപ്പിക്കുന്നു .5 വർഷം മുൻപ് തുടങ്ങിയ ചെറിയ ആഗ്രഹം .തേടിപിടിച്ചതും കുറിച്ചുവെച്ചതും പ്രളയം കൊണ്ട് പോയി . ചെറിയ ഒരു ശ്രമമാണ് . പറഞ്ഞു വരുന്നത് നമ്മുടെ വടക്കൻ പറവൂരിന്റെ ചരിത്രത്തെ കുറിച്ചാണ് . പറവൂർ എന്ന പേരിനു  പിന്നിൽ തദ്ദേശീയമായി "പറൂര് " എന്ന് അറിയപ്പെടുന്നു .നെയ്തൽ തിണയിലെ പ്രധാന ശക്തിയായ പറവരുടെ ഊർ  (പറയ്‌  ഊർ) ഐ കാരം നഷ്ടപെട്ട്  പറയൂര് ആയെന്നും ,പിന്നീട് 'പറവൂർ'എന്നറിയപ്പെട്ടു  എന്നും  "ചിലപ്പതികാരത്തിൽ "ഇളങ്കോ അടികൾ രേഖപ്പെടുത്തിയിരിക്കുന്നു . എന്നാൽ പ്രശസ്ത വിദ്യാകേന്ദ്രം  ആയിരുന്ന "കാന്തള്ളൂർ  ശാല " കോട്ടയിൽ കോവിലകം ആയിരുന്നു എന്നും ,അവിടുത്തെ പണ്ഡിതന്മാർ (പറയന്മാരുടെ)ഊർ  ആണ് പറവൂർ എന്നും "ചരിത്രത്തിന്റെ അടിവേരുകൾ "എന്ന ഗ്രന്ഥത്തിൽ കേസരി ഏ ബാലകൃഷ്ണപിള്ള പറയുന്നു . ചരിത്രം  വാൽമീകി രാമായണത്തിൽ "മുരചി പട്ടണം " എന്നും തമിഴ് കൃതികളിൽ "മുചിരി"എന്നും ഭാസ്കര രവിവർമന്റെ ജൂത...

വേവകങ്ങൾ

വേവകങ്ങൾ  അങ്ങനെയൊരു നൂറു കലമ്പലുകൾ പാത്രം മോറലുകൾ അഴുക്കിൽ കൊളുത്തിയ വിരലുകൾ തിളച്ച കഞ്ഞിവെള്ളങ്ങൾ നിവരാത്ത കോളറുകൾ വിടരാത്ത വേവുകൾ ഉപ്പൊഴിയാത്ത കറിയകങ്ങൾ ചൂടൻ വറചട്ടികൾ നനഞ്ഞ ചട്ടുകമൊട്ടാത്ത പിളരാനാവാത്ത ഞാനിടങ്ങൾ .
വളഞ്ഞു നിവർന്ന അക്ഷരങ്ങൾ   അവസ്ഥകളെ അവസരങ്ങൾ ആക്കുന്ന മാന്ത്രിക പണിയിലാണ്. എവിടെയോ വെച്ച് എന്തൊക്കയോ നഷ്ടപ്പെട്ട് പോയതുപോലെ.. വല്ലാത്ത അവസ്ഥയാടോ , അക്ഷരങ്ങൾ ഇല്ലാത്ത ,ലൈബ്രറിയിലെ പഴയ മണമില്ലാത്ത ,സാഹിത്യ മാസികകളുടെ പുതുമണ മില്ലാത്ത,ചിന്തകൾ,ചർച്ചകൾ,സെമിനാറുകൾ,പച്ച മനുഷ്യർ ,തുറന്ന ഇടങ്ങൾ  ഇല്ലാത്ത വീർപ്പുമുട്ടലിന്റെ ഞെരുക്കങ്ങൾ . "എന്ത് ഫിലോസഫി എന്ത് ടെക്നോളജി നമുക്ക് കുറുന്തോട്ടിയെ കുറിച്ചും ചെമ്പരത്തിയെ കുറിച്ചും സംസാരിക്കാം " എന്ന് പറഞ്ഞ സുഹൃത്തിന്റെ വാട്സാപ്പ്  സ്റ്റാറ്റസ് ഇരുത്തി ചിന്തിപ്പിച്ചത് കുറച്ചൊന്നുമല്ല .ഒരു പക്ഷെ വാക്കുകളില്ലാതെ ഞാൻ തപ്പിത്തടഞ്ഞതു അവൾ പൂർത്തിയാക്കിയത് പോലെ..          അതെ... പറഞ്ഞു വരുന്നത് പുസ്തകങ്ങളുടെ മറിക്കൽ മണമില്ലാത്ത ,മുറിഞ്ഞു വീഴുന്ന കവിതകളില്ലാത്ത മടുപ്പിനെ കുറിച്ചാണ് . മടുപ്പ് പിന്നീടു ഭാരമേറിയ ചിന്തകളായി കടന്നു വന്നു മുക്കി കൊല്ലുന്നു .വിഷാദമായി തിരിഞ്ഞു നിന്നു പടം പൊഴിക്കുന്നു . ഇടയ്ക്ക് എപ്പോഴോ വല്ലാതെ വീണു പോയതാണ് .കരയ്ക്കു പിടിച്ചിട്ട ജലസർപ്പത്തെ പോലെ മണ്ണിൽ ഉരുണ്ടു പിടഞ്ഞു പോയതാണ് .പ...

വിലക്ക്

കനലായിരിക്കാം ഞാൻ ... കത്തുന്ന അടുപ്പിൽ ഊതി ഊതി ഞാൻ കത്തിക്കുന്ന കനൽ കട്ട ആയിരിക്കാം ഞാൻ .. വെയിൽ പാളിയെ കാണാതെ ഓടി എത്തുന്ന ചുടു കനലായിരിക്കാം. എന്റെ നെഞ്ചിനെയും പൊളിക്കുന്നത് ... ഞാനിങ്ങനെ നേർത്തു നേർത്തു ചുരുങ്ങിയാൽ എന്റെ കൊള്ളിയും മണ്ണെണ്ണ മിനുപ്പും കൊതുമ്പു കൊത്തുകളും ഞാൻ തന്നെ ആയിരിക്കും

ഗാർഹിക പ്രമേയങ്ങളും പുതുകാല ബ്ലോഗ് പെണ് കവിതകളും

കുടുംബ ജീവിതം ,ഗാർഹിക ഉത്തരവാദിത്തങ്ങൾ ,പാചകം ,അടുക്കള തുടങ്ങിയവയിൽ നിന്നും അകന്ന ഒരു എഴുത്തു  ഒരു സ്ത്രീയ്ക്കു ഇന്ന് അസാധ്യമാണ് .പുരുഷനോടൊപ്പം തൊഴിലിടങ്ങളിൽ ഒരേ അദ്ധ്വാന ഭാരം നിർവഹിക്കുമ്പോളും ,അവയ്ക്ക് മുന്നേ,,വീട്ടുപണികൾ തീർത്തു വെച്ച് ,കടമകൾ നിർവഹിച്ചു ,കുടുംബ പ്രശ്നങ്ങളിൽ ആവലാതി പൂണ്ടു കൊണ്ടാണ് ഒരു സ്ത്രീയുടെ ഒരു ദിവസം ആരംഭിക്കുന്നത് . ഒരേ വീട്ടില് ആണും പെണ്ണും ജീവിക്കുന്നത് വ്യത്യസ്തമായ അനുഭവ ലോകത്തിലാണ് .പാചകം ചെയ്യുക ,തുണി അലക്കുക ,കുട്ടികളുടെ പരിപാലനം തുടങ്ങിയ ഉത്തരവാദിത്തങ്ങൾ പലപ്പോഴും സ്ത്രീയുടെ ചുമലിലാണ് . താൻ ജീവിക്കുന്ന തിരക്കിട്ട ഇടങ്ങൾക്കിടയിലെ ചെറിയ നിമിഷങ്ങളിൽ ആണ് മിക്കവാറും  എഴുത്തിനായി അവൾ സമയം കണ്ടെത്തുന്നത് . "അമ്മു ദീപ "യുടെ "ഇറങ്ങിപോകുന്നവൾ "എന്ന കവിതയിൽ ,എച്ചിൽ പാത്രങ്ങൾക്കിടയിൽ നിന്ന് കുറ്റി ചൂല് ന്റെയും,വാട്ടം വെടിഞ്ഞ അടുക്കള ഉപകരണങ്ങളുടെയും ഇടയിൽ നിന്ന് താൻ ഒരിക്കൽ അപ്രത്യക്ഷയാകും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പെണ്ണിനെ കാണാം ."സ്മിത മീനാക്ഷിയുടെ "മുറിവുകൾ എന്ന കവിതയിൽ പാചകത്തിന് ഇടയിൽ പറ്റുഒരേ മുറിവ് പിന്നെയും പിന്നെയും ആഴത്...

ഒരു പുഴയ്ക്കും മീതെ

ഒരു പുഴയ്ക്കും മീതെ ..................................... അവൾ ഒരു തുരുത്താണ് ഒറ്റ തുരുത്ത് പച്ച പോളകൾ ഒഴുകി അടിയാത്ത മൺ തുരുത്ത്. ഒരു പുഴയ്ക്കും മീതെ നടക്കാത്ത പെണ്ണാണ് .. തുരുമ്പാണി കടത്തിലൂടെ കുറുകെ കടന്നവരൊക്കെയും അവൾക്കൊപ്പം പുഴയടുക്കിൽ നിന്ന് , മണ്ണ് കോരി നിറച്ചു , ഇല നിവർത്തിൽ ചുരണ്ടിയ ചരൽ പീരകളാൽ എക്കൽ പാനിയുണ്ടാക്കി കുറുക്കി , ഇടയ്ക്ക് തൂവി അവൾക്കൊപ്പം കുമ്പിൾ പൊതികളിൽ ഈർക്കിൽ തുന്നലുകൾ കോർക്കുകയാണ് .

ഇന്ന് അവൾ

ഇന്ന് അവൾ  ................. ഇന്ന് അവൾ  വേനൽ  പഴുപ്പുകളെ  കോരി ദൂരെ എറിയുകയാണ് . തണുപ്പിന്റെ അരിച്ചിറങ്ങലിൽ  വിറങ്ങലിക്കാതെ  എന്തൊക്കയോ നെയ്യുകയാണ്‌ . മുങ്ങി നിവരലുകളിൽ , പായൽ പറ്റുകളെ വകഞ്ഞു മാറ്റുകയാണ്  വേനൽ  പഴുപ്പുകളെ  കോരി ദൂരെ എറിയുകയാണ് . തണുപ്പിന്റെ അരിച്ചിറങ്ങലിൽ  വിറങ്ങലിക്കാതെ  എന്തൊക്കയോ നെയ്യുകയാണ്‌ . മുങ്ങി നിവരലുകളിൽ , പായൽ പറ്റുകളെ വകഞ്ഞു മാറ്റുകയാണ് . കുളത്തിൽ ചാടി മരിച്ച അവൾ  പിടഞ്ഞെണീക്കുകയാണ്  . അത്രമേൽ അസ്വസ്ഥമായതൊക്കെയും  പിടിച്ചു കൂട്ടിൽ അടക്കുകയാണ് . പുതുമുളകൾ ഉയിർപ്പിന്റെ  തളിരിലകളായി മാറുകയാണ് . പച്ചില കുടയിൽ നിന്ന്  ഊർന്നിറങ്ങിയ പെൺകുട്ടി  ആവേശത്തോടെ  ചാറ്റൽ ചിത്രങ്ങൾ കോരി എടുക്കുകയാണ് ...